പുത്തൻകാവിന്റെയ് കാവൽ പിതാവ് A.D 1678-ൽ മലങ്കരയിൽ എത്തിയ വിശുദ്ധനായ ഒരു മെത്രാപ്പോലീത്തയാണ് മാർ അന്ത്രയോസ് ബാവ കൊല്ലം ജില്ലയിലെ കല്ലട എന്ന പ്രദേശത്ത് ആണ് ആ പരിശുദ്ധന്റെ കബറിടം സ്ഥിതി ചെയ്യുന്ന പുണ്യസ്ഥലം നാനാ ജാതി മതസ്ഥർക്ക് ആശ്വാസം പകരുന്ന പുണ്യ കേന്ദ്രം ആയി ശോഭിക്കുന്നു. തെക്കൻ മലങ്കരയിലെ യെറുശലേം എന്നറിയപ്പെടുന്നു പരിശുദ്ധനായ മാർ അന്ത്രയോസ് ബാവയുടെ കബറിടവും അദ്ദേഹത്തിന്റെ മദ്ധ്യസ്ഥതയും ഇന്നും വളരെ പ്രസിദ്ധി ആർജ്ജിച്ചു കൊണ്ടിരിക്കുന്നു. അത്ഭുത സിദ്ധികൊണ്ടും ആത്മ വിശുദ്ധികൊണ്ടും ഏവർക്കും സ്വർഗ്ഗീയ മദ്ധ്യസ്ഥനായി നിലകൊള്ളുന്നു. ഒരു പുണ്യാത്മാവ് ആയിരുന്ന മാർ അന്ത്രയോസ് ബാവ മലങ്കരയിലെ വിവിധ ദേവലായങ്ങളിൽ സന്ദർശനം നടത്തിയ ഈ പുണ്യപിതാവ് ദൈവനിയോഗം എന്നവണ്ണം പുരാതന ക്രൈസ്തവ ദേവലായ മായിരുന്ന കല്ലട പള്ളിയിൽ എത്തിയതും അവിടെ പുണ്യ പുരുക്ഷനായി ജീവിച്ച് കാലം ചെയ്ത പള്ളിയുടെ മദ്ബഹായിൽ കബറടങ്ങിയത് മൺ മറഞ്ഞിട്ട് വർഷങ്ങൾ പലതും കഴിഞ്ഞിട്ടും ഇന്നും ആ മഹാ പരിശുദ്ധൻ മലങ്കരയിലെ മക്കളുടെ ഇടയിൽ ഒരു ആത്മീയ തേജസ്സ് ആയി നിലകൊള്ളുന്നു എല്ലാ വർഷവും മാർച്ച് 2,3 (കുംഭം. 18, 19 ) തീയ്യതികളിൽനടക്കുന്ന അദ്ദേഹത്തിന്റെ ഓർമ്മപ്പെരുന്നാളിൽ നാടിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവർ പെരുന്നാളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുന്നത് ദൈവ സന്നിധിയിൽ മരണത്തിനപ്പുറമുള്ള ജീവിതം ഒരു യാഥാർത്ഥ്യമാണെന്ന് തെളിയിച്ചു കൊണ്ട് തിരുമേനി നിലകൊള്ളുന്നു